പാമ്പാടിയിൽ  സ്വകാര്യ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണം നഷ്ടമായ ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി.
ഓട്ടോഡ്രൈവർമാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

 
22

കോട്ടയം: പാമ്പാടിയിൽ  സ്വകാര്യ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണം നഷ്ടമായ ബസ് 
ഓട്ടോ സ്റ്റാൻഡിലേയ്ക്ക് ഇടിച്ചു കയറി. ഇന്നു രാവിലെ 11.30 ഓടെയായിരുന്നു അപകടം.

പൊൻകുന്നം ഭാഗത്തു നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന മൈബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ കുഴഞ്ഞ് വീഴുകയായിരുന്നു.

തുടർന്നാണ് സ്വകാര്യ ബസ് നിയന്ത്രണം നഷ്ടമായി ഓട്ടോ സ്റ്റാൻഡിലേയ്ക്കു പാഞ്ഞു കയറിയത്. അപകടത്തിൽ ആർക്കും പരുക്കേറ്റില്ല. അസ്വസ്ഥത അനുഭവപ്പെട്ട ബസ് ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

സ്റ്റാൻഡിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ഇറങ്ങിയ ബസ് അതിവേഗം നിയന്ത്രണം നഷ്ടമായി ഓട്ടോറിക്ഷാ സ്റ്റാൻഡിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ നിന്നും ഓട്ടോഡ്രൈവർമാർ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.

Tags

Share this story

From Around the Web