അത്ഭുത കാശുരൂപം ധരിക്കൂ, മാതൃസംരക്ഷണം തേടാം

 
roopam

വര്‍ഷം 1830. ഫ്രാന്‍സ്. പടര്‍ന്നുപിടിച്ച കോളറയുടെ മുമ്പില്‍ ജനങ്ങള്‍ നിസ്സഹായരായി നോക്കിനിന്നു. ചികിത്സകള്‍ ഫലിക്കുന്നില്ല, രോഗം നിയന്ത്രണവിധേയമാകുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ദൈവികമായ ഒരു ഇടപെടല്‍.

വിശുദ്ധ കാതറിന്‍ ലബോറയ്ക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഒരു അത്ഭുതകാശുരൂപം നല്കി. ഈ കാശുരൂപം ധരിച്ച് പ്രാര്‍ത്ഥിച്ചാല്‍ അത്ഭുതകരമായ രോഗസൗഖ്യം ഉണ്ടാവുമെന്ന് അമ്മ വാഗ്ദാനം നല്കി. അതനുസരിച്ച് ഫ്രാന്‍സിലെങ്ങും ഈ മെഡല്‍ വ്യാപിച്ചു. അത്ഭുത മെഡല്‍ എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്.

ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഈ മെഡല്‍ ഉണ്ട്. പക്ഷേ അധികമാര്‍ക്കും ഇതേക്കുറിച്ച് അറിയില്ലെന്ന് തോന്നുന്നു. ഇതേക്കുറിച്ച് അറിയില്ലാത്തവര്‍ക്ക് ഇക്കാര്യം പറഞ്ഞുകൊടുക്കുകയും ചെയ്യാം.ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് പകര്ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന അവസരത്തില്‍ ഈ അത്ഭുതകാശുരൂപം ധരിച്ച് നമുക്ക് മാതാവിന്റെ സംരക്ഷണത്തിനായി മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാം.

ചുവടെ പ്രാര്‍ത്ഥന കൊടുക്കുന്നു

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ, പാപികളുടെ സങ്കേതമേ, ഞങ്ങളിതാ അങ്ങേ സങ്കേതത്തില്‍ അഭയത്തിനായി ഓടി അണയുന്നു.പാപികളായ ഞങ്ങള്‍ക്കുവേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web