സ്ത്രീധന പീഡനം: ബെംഗളൂരുവിൽ ഗർഭിണിയായ യുവതി മരിച്ച നിലയിൽ; പാനിപൂരി വിൽപ്പനക്കാരനായ ഭർത്താവ് അറസ്റ്റിൽ

 
2222

ബെംഗളൂരുവിൽ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശിൽപ പഞ്ചാംഗമഠ് (27) എന്ന യുവതിയെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 80 (2) (സ്ത്രീധന മരണം), സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 3 (സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള ശിക്ഷ), സെക്ഷൻ 4 (സ്ത്രീധനം ആവശ്യപ്പെടുന്നതിനുള്ള ശിക്ഷ) എന്നിവ പ്രകാരം ഭർത്താവ് പ്രവീൺ, അമ്മ ശാന്തവ്വ എന്നിവർക്കെതിരെ സുഡ്ഡുഗുണ്ടെപാളയ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരയുടെ അമ്മ ശാരദ ബി പഞ്ചാംഗമാതയുടെ പരാതിയെത്തുടർന്ന് ആണ് ഓഗസ്റ്റ് 27 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

എഫ്‌ഐആറിൽ പറയുന്നതനുസരിച്ച്, പ്രവീണും അമ്മയും ശിൽപയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ശിൽപയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രവീൺ ജോലി ഉപേക്ഷിച്ചു. പിന്നീട് പാനി പൂരി വില്പനയിലേക്ക് കടന്നു. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.

Tags

Share this story

From Around the Web