'തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദം വേണ്ട'; ബെവ്‌കോയുടെ ഡോർ ഡെലിവറി സർക്കാർ അംഗീകരിക്കില്ല

 
pinarai vijayan

തിരുവനന്തപുരം:ബെവ്കോയുടെ ഡോർ ഡെലിവറി മദ്യവിൽപ്പന ശിപാർശ സംസ്ഥാന സർക്കാർ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദങ്ങൾക്ക് നിൽക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.വിവിധ ഇടങ്ങളിൽ നിന്നുള്ള എതിർപ്പും സർക്കാരിനെ പിന്നോട്ട് വലിച്ചിട്ടുണ്ട്.

ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനും വരുമാനം വർധിപ്പിക്കാനും ഓൺലൈൻ വഴി മദ്യത്തിൻറെ ഡോർ ഡെലിവറി നടത്തണമെന്നാണ് ബെവ്കോ ശിപാർശ നൽകിയത്.

നിലവിലെ മദ്യനയത്തിലും, നിയമനിർമ്മാണത്തിൽ മാറ്റം വരുത്തേണ്ട ശിപാർശയാണ് ബെവ്‌വോ നൽകിയിട്ടുള്ളത്.കോവിഡ് സമയത്തടക്കം ഓൺലൈൻ മദ്യ വില്പന ശിപാർശ സർക്കാരിന്റെ മുന്നിലേക്ക് വന്നെങ്കിലും അന്ന് തള്ളിക്കളഞ്ഞിരുന്നു.തദ്ദേശ , നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ മദ്യ വില്പന നടത്തണമെന്ന ബെവ്കോ ശിപാർശ സർക്കാർ അംഗീകരിക്കില്ല.

ലഹരി വിരുദ്ധ ക്യാമ്പയിനുകൾ നടക്കുന്ന സമയത്ത് ഓൺലൈൻ വിൽപ്പനയ്ക്ക് അംഗീകാരം നൽകിയാൽ അത് വലിയ വിമർശനത്തിനിടയാക്കും എന്നാണ് സർക്കാർ വിലയിരുത്തൽ. വരുമാനം വർധിപ്പിക്കാൻ വേണ്ടിയാണ് ശിപാർശ നൽകിയത് എന്നാണ് എക്സൈസ് വകുപ്പ് വിശദീകരിക്കുന്നത്.

എന്നാൽ തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദ തീരുമാനമെടുത്ത് വിമർശനങ്ങൾക്ക് വഴി കൊടുക്കേണ്ടതില്ലെന്നാണ് സർക്കാരിൻറെ നിലവിലെ തീരുമാനം.എന്നാൽ വീര്യം കുറഞ്ഞ മദ്യം വിപണിയിൽ എത്തിക്കാൻ വേണ്ടിയുള്ള തീരുമാനം സംസ്ഥാന സർക്കാർ എടുത്തിട്ടുണ്ട്.

 

Tags

Share this story

From Around the Web