രാജി വയ്‌ക്കേണ്ട, രാഹുല്‍ മാങ്കൂട്ടത്തിലിന് സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്
Aug 25, 2025, 09:48 IST

ലൈംഗിക വിവാദത്തില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ നിര്‍ദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സസ്‌പെന്‍ഷനില്‍ ഒതുക്കിയാണ് നേതൃത്വത്തിന്റെ നടപടി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉള്‍പ്പടെ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസും ഘടകകക്ഷികളും.