മറ്റുള്ളവരുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കരുത്, ആരേയും അവരുടെ ലുക്സ് മാത്രം വച്ച് ജഡ്ജ് ചെയ്യരുത്

ഒരു ഗുണപാഠ കഥ.
ഒരു വൃദ്ധയായ സ്ത്രീ ബാങ്കിൽ ചെന്ന് 10 ഡോളർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരി, ലേശം പരുഷമായി, എടിഎമ്മിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു:
”100 ഡോളറിൽ താഴെയുള്ള പണം പിൻവലിക്കാൻ, ദയവായി പുറത്തുള്ള മെഷീൻ ഉപയോഗിക്കുക. നിങ്ങൾക്ക് ഇവിടെ കൂടുതൽ ഇടപാടില്ലെങ്കിൽ, ദയവായി മാറിനിൽക്കുക – ഒരു ക്യൂ ഉണ്ട്.”
വൃദ്ധ ഒരു നിമിഷം നിർത്തി, ശാന്തമായി പറഞ്ഞു. ” എങ്കിൽ എന്റെ അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും പിൻവലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
ജീവനക്കാരി വൃദ്ധയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ, വായ പൊളിച്ചു പോയി. പാരുഷ്യമെല്ലാം മാറി ബഹുമാനത്തോടെ പറഞ്ഞു.
”താങ്കളുടെ കൈവശം 500,000 ഡോളറിൽ കൂടുതൽ ഉണ്ട്! ക്ഷമിക്കണം, ഞങ്ങൾ അത്രയും പണം കൈയിൽ സൂക്ഷിക്കുന്നില്ല. നിങ്ങൾ ഒരു അപ്പോയിന്റ്‌മെന്റ് എടുത്ത് നാളെ തിരികെ വരേണ്ടതുണ്ട്.”
”ശരി, എങ്കിൽ എനിക്ക് ഇപ്പോൾ എത്ര പിൻവലിക്കാൻ കഴിയും?”
”3,000 ഡോളർ വരെ.”
”അങ്ങനെയാണെങ്കിൽ, ഞാൻ 2,915 ഡോളർ പിൻവലിക്കാം”
ജീവനക്കാരി മുഴുവൻ തുകയും ചില്ലറ സഹിതം എണ്ണി തിട്ടപ്പെടുത്തി അവർക്കു കൊടുത്തു.
” ഇനി എനിക്ക് താങ്കളെ എങ്ങനെ സഹായിക്കാനാകും?”
ആ സ്ത്രീ നിശബ്ദമായി കൂമ്പാരത്തിൽ നിന്ന് 10 ഡോളർ എടുത്ത് തന്റെ പേഴ്‌സിൽ ഇട്ടു, ബാക്കി തിരികെ നൽകി.
”എനിക്ക് 2,905 ഡോളർ എന്റെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിക്കണം.”
കഥയുടെ ഗുണപാഠം? മറ്റുള്ളവരുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കരുത് -someone might just turn the tables with style. ആരേയും അവരുടെ looks മാത്രം വച്ച് ജഡ്ജ് ചെയ്യരുത്.