തട്ടിക്കൂട്ട് സിനിമകൾ വേണ്ട; സമയമെടുത്ത് മികച്ച സിനിമയൊരുക്കാൻ നിർമാതാക്കൾ, OTT പേ പെർ വ്യൂ പ്രചോദനം, മലയാള ചലച്ചിത്ര മേഖലയിൽ സിനിമകളുടെ എണ്ണം കുറയുന്നു

 
theatre

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ പുതിയ മലയാള സിനിമകൾ അനൗൺസ് ചെയ്യുന്നതിൽ ഗണ്യമായ കുറവ്. മുൻവർഷങ്ങളിൽ ജൂലായ് ആകുമ്പോൾത്തന്നെ അടുത്ത ജനുവരിവരെ റിലീസ് ആവാൻ സാധ്യതയുള്ള സിനിമകൾ തീയേറ്റർ ബുക്കിങ് തുടങ്ങും.

എല്ലാ മാസവും ശരാശരി നാല് അഞ്ച് സിനിമകൾ എങ്കിലും ബുക്കിങ്ങിന് എത്തുമായിരുന്നു എന്ന് മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ ഈ വർഷം പകുതി ബുക്കിംഗ് പോലുമായിട്ടില്ല.

ഏതെങ്കിലും സിനിമയെടുത്ത് കച്ചവടം ചെയ്യുന്നതിലുപരി കഥയ്ക്കും കലാമൂല്യത്തിനും പ്രാധാന്യം നൽകി സിനിമയെടുക്കാനാണ് നിർമാതാക്കൾക്കും താത്പര്യം.

സാധാരണ ആറുമാസം മുൻപൊക്കെ സിനിമാ റിലീസിന് തീയേറ്ററുകൾ ബുക്ക് ചെയ്യും. അനൗൺസ് ചെയ്യാറുമുണ്ട്. എന്നാൽ ഈവർഷം ഓണത്തിനുശേഷം റിലീസ് അനൗൺസ്മെന്റുകൾ വളരെ കുറവാണ്. മുൻപത്തെപ്പോലെ വളരെ വേഗം സിനിമ ചെയ്യാൻ പല നിർമ്മാതാക്കളും താല്പര്യപ്പെടുന്നില്ല.

ഒടിടി പ്ലാറ്റ്ഫോമുകൾ മലയാള സിനിമകളുടെ പ്രദർശന അവകാശം ‘പേ പെർ വ്യൂ’ കരാറിൽ വാങ്ങാൻ തുടങ്ങിയതും ഇതിന് വലിയൊരു കാരണമാണ്. ആളുകൾ കാണുന്നതിന് അനുസരിച്ചുമാത്രം പണം നൽകുന്ന ‘പേ പെർ വ്യൂ’ സംവിധാനത്തിലാണ് ഇപ്പോൾ പല പ്ലാറ്റ്ഫോമുകളും സിനിമകൾ വാങ്ങുന്നത്.

സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ ഓടുമ്പോൾ മണിക്കൂറിന് ആറു മുതൽ 8 രൂപ വരെയാണ് നിർമ്മാതാവിന് ലഭിക്കുക . വിവിധ ഊട്ടി കമ്പനികൾക്ക് അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.

Tags

Share this story

From Around the Web