ഇനി ഇവന്റെയൊന്നും കൈ സാധാരണക്കാരുടെ മേൽ പൊങ്ങരുത്, പറഞ്ഞുവിടണം -ജിന്റോ ജോൺ
Dec 19, 2025, 10:09 IST
കൊച്ചി: ഗർഭിണിയെ മർദിച്ച സി.ഐ. പ്രതാപചന്ദ്രന്റെ പ്രതാപം ഇതോടെ അവസാനിപ്പിച്ച് പൊലീസിൽ നിന്ന് പറഞ്ഞുവിടണമെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ‘ഗർഭിണിയായ ആ സ്ത്രീയുടെ മുഖത്ത് ആഞ്ഞടിക്കുന്നവന്റെ പേര് പ്രതാപചന്ദ്രൻ.
പിണറായി സർക്കാരിന്റെ തിണ്ണമിടുക്കിൽ മിടുക്കനാകുന്ന ഇവന്റെയൊക്കെ പ്രതാപം ഇതോടെ അവസാനിപ്പിച്ച് പൊലീസിൽ നിന്ന് പറഞ്ഞുവിടണം.
പൊലീസ് കാക്കിയുടെ ബലത്തിൽ ഇനി ഇവന്റെയൊന്നും കൈ സാധാരണക്കാരുടെ മേൽ പൊങ്ങരുത്. കേസെടുത്ത് ശിക്ഷിക്കണം’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ആവശ്യപ്പെട്ടു.