‘ക്രിസ്ത്യാനിയെ ഉണ്ടാക്കാൻ പോയി കർത്താവിന് നാണക്കേടുണ്ടാക്കല്ലേ, സുവിശേഷം നിങ്ങൾ തമ്മിൽ അറിയിച്ചാൽ മതി’ - ക്രൈസ്തവർക്കെതിരെ രൂക്ഷ വിമർശനവുമായി ശശികല
 

 
2122

കോഴിക്കോട്: ഛത്തി​സ്​​ഗ​ഢി​ലെ ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്​ വി​ഷ​യ​ത്തി​ൽ വീണ്ടും രൂക്ഷപ്രതികരണവുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല. ‘ഈ ബഹളമൊക്കെ കണ്ട് മതം മാറ്റം അവദിച്ചു തരുമെന്ന് ആരും കരുതേണ്ട. വോട്ടുകാട്ടി ഈ നാടിന്റെ പ്രതികരണ ശേഷിയെ മയക്കി കിടത്താം എന്നും മോഹിക്കേണ്ട. സുവിശേഷമെന്ന വിശേഷം നിങ്ങൾ തമ്മിൽ തമ്മിൽ അറിയിച്ചാൽ മതി’ -​ശശികല പറഞ്ഞു.

‘ക്രിസ്ത്യാനിയായി ജീവിക്കുക, ക്രിസ്ത്യാനിയാക്കാൻ ജീവിക്കാതിരിക്കുക. വേണ്ടവരെയൊക്കെ കൃസ്ത്യാനിയാക്കി ജനിപ്പിക്കാൻ കഴിവുള്ള കർത്താവിൽ വിശ്വസിക്കു പിതാവേ... തിണ്ണമിടുക്കും പണവുമായി കൃസ്ത്യാനിയെ ഉണ്ടാക്കാൻ പോയി കർത്താവിന് നാണക്കേടുണ്ടാക്കല്ലേ? ഇപ്പോൾ ഛത്തീസ്ഗഡിൽ നിന്നും അറിഞ്ഞ ചില വിശേഷങ്ങളില്ലേ ആ വിശേഷങ്ങൾ മനസ്സിലായിക്കാണും എന്ന് കരുതുന്നു’ -ഹിന്ദു ഐ​ക്യവേദി ഫേസ്ബുക്കിൽ പങ്കുവെച്ച ശശികലയു​ടെ പ്രസ്താവനയിൽ പറയുന്നു.

Tags

Share this story

From Around the Web