വിശ്വാസത്തിനായി പീഡയേല്‍ക്കുന്നവരെ മറക്കരുത്: ലിയോ 14 പാപ്പ
 

 
LEO

വിശ്വാസം നിമിത്തം പീഡനമനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും  അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് സഭാ ശുശ്രൂഷയുടെ അനിവാര്യമായ ഭാഗമാകണമെന്നും, ആ ദൗത്യത്തില്‍ നിന്നു  ഒരിക്കലും പിന്തിരിയരുതെന്നും ലിയോ 14 ാമന്‍ പാപ്പ. ഫ്രയേര്‍സ് മൈനര്‍ കോണ്‍വെഞ്ച്വല്‍ (ഫ്രാന്‍സിസ്‌കന്‍) സമൂഹത്തെയും ട്രിനിറ്റേറിയന്‍ സഭാവിഭാഗത്തെയും ജനറല്‍ ചാപ്റ്റര്‍ സമ്മേളനത്തിന്റെ ഭാഗമായി വത്തിക്കാനില്‍ സ്വീകരിച്ചപ്പോഴായിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം.

ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയും ട്രിനിറ്റേറിയന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ഓഫ് മാതയും ശുശ്രൂഷാ ജീവിതത്തിന് വലിയ മാതൃകകളാണ്. ‘സ്വന്തമായി ഒന്നുമില്ലാതെ, ഹൃദയത്തിലും കീശയിലുമൊന്നും ഒളിപ്പിക്കാതെ ജീവിക്കുക’ എന്ന ഫ്രാന്‍സിസിന്റെ ആഹ്വാനം സമര്‍പ്പിത ജീവിതത്തിന് ഉദാത്ത മാതൃകയാണ്. 

Tags

Share this story

From Around the Web