ട്രെയിൻ ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി വേണ്ട; ഐആർസിടിസിയുടെ വികൽപ് സ്‌കീം വഴി ട്രൈ ചെയ്യാം

ട്രെയിനുകളിൽ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം വർധിച്ച് വരുകയാണ്. ദീർഘദുര യാത്രകൾക് സുഖകരമായ ഒരു ഓപ്ഷൻ കൂടിയാണ് ട്രെയിനുകൾ. എന്നാൽ പലരും നേരിടുന്ന ഒരു പ്രശ്നം ടിക്കറ്റ് ലഭിക്കുന്നില്ല എന്നുള്ളതാണ്. പ്രത്യേകിച്ചും ഉത്സവ സമയങ്ങളിലും, അവധി ദിവസങ്ങളിലും.
ദീപാവലി പ്രമാണിച്ച് നാളെ മുതൽ പലയിടത്തും അവധിയാണ്. അതുകൊണ്ട് തന്നെ പലരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ അവരെ ബാധിക്കുന്ന ഒരു പ്രധന പ്രശ്നമാണ് ട്രയിനിലെ തിക്കും തിരക്കും. അതുകൊണ്ട് തന്നേ ലീവ് കിട്ടിയിട്ടും നാട്ടിൽ വരാൻ പലരും മടിക്കാറുണ്ട് അല്ലെങ്കിൽ പലരും തിക്കിലും തിരക്കയിലും നിന്ന് യാത്ര ചെയ്യും.
എന്നാൽ ഈ പ്രശനത്തിനു പരിഹാരം ഉണ്ടെന്ന് പലർക്കും അറിയില്ല. ടിക്കറ്റ് ബുക്ക് ചെയ്തിട്ട് കൺഫർമേഷൻ ആകാതെ വെയിറ്റിങ് ലിസ്റ്റിൽ കിടക്കുകയാണെങ്കിൽ, ഐആർസിടിസിയുടെ വികൽപ് പദ്ധതി യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം
എന്താണ് വികൽപ് സ്‌കീം
യാത്രക്കാർക്ക് ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റുകൾ, വൈകുകയോ അല്ലെങ്കിൽ കൺഫോം അകത്തെ വൈയിറ്റിങ് ലിസ്റ്റിൽ വന്നു കിടക്കുകയോ, ടിക്കറ്റ് ലഭിക്കാതെ ഇരിക്കുകയോ ചെയ്യതാൽ യാത്രക്കാർക്ക് ഉപയോഗിക്കാൻ പറ്റിയ ഒരു ബദൽ സംവിധാനമാണ് ഐആർസിടിസിയുടെ വികൽപ് സ്‌കീം ആപ്പ്.
ഈ സ്‌കീം ഉപയോഗിക്കുന്നതിലൂടെ, ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിൽ ഉള്ള യാത്രക്കാർക്ക് മറ്റൊരു ട്രെയിനിലേക്ക് ടിക്കറ്റ് അനുവദിക്കും. ഈ ട്രെയിനിൽ നിങ്ങൾക്ക് സീറ്റ് അല്ലെങ്കിൽ ബർത്ത് ലഭിക്കില്ല എന്ന പേടി വേണ്ട, ഇവിടെ നിങ്ങൾക്ക് കൺഫർമേഷനുള്ള ഒരു ബർത്ത് ആയിരിക്കും നൽകുന്നത്. ട്രെയിനുകളുടെ എല്ലാ ക്ലാസുകളിലെ യാത്രക്കർക്കും ഈ ഓപ്ഷൻ വഴി ടിക്കറ്റ് തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. ഒരു യാത്രക്കാരന് ഇത് വഴി ഏഴ് ട്രെയിൻ തിരഞ്ഞെടുക്കാൻ സാധിക്കും.
വികൽപ് പദ്ധതി പ്രകാരം ടിക്കറ്റ് മാറ്റുന്ന യാത്രക്കാരിൽ നിന്ന് അധിക പണം വാങ്ങിക്കില്ല. അതുപോലെ നിങ്ങൾക്ക് ലഭിക്കുന്ന പുതിയ ടിക്കറ്റിന് പഴയതിനേക്കാൾ ചാർജ് കുറവാണെങ്കിൽ ബാക്കി പണം റീഫണ്ട് ചെയുന്ന ഓപ്ഷനും ഉണ്ടാകില്ല. ഈ പദ്ധതിയിലൂടെ ഒരു പ്രാവശ്യം മറ്റൊരു ട്രെയിനിലേക്ക് മാറി കഴിഞ്ഞാൽ, യാത്രക്കാർക്ക് അവരുടെ പഴയ ബുക്കിങ്ങിലേക്ക് മാറാൻ സാധിക്കില്ല. വികൽപ് പദ്ധതി വഴി ടിക്കറ്റ് എടുക്കാൻ സാധിക്കുന്നത് മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾക്കാണ്.