'ഇത് അവസാനമാണെന്ന് കരുതേണ്ട, കൂടുതൽ പരാതികളുയർന്നാൽ മൂന്നാംഘട്ട നടപടിയിലേക്ക് കടക്കും'; കെ.മുരളീധരന്‍

 
mura

തൃശൂര്‍: രാഹുൽ മാങ്കൂട്ടത്തിലില്‍ എംഎല്‍എക്കെതിരെ മൂന്നാംഘട്ട നടപടി വരുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.നിയമസഭ സമ്മേളനത്തിൽ നിന്നും മാറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

'എം.എൽ.എ സ്ഥാനം രാജിവെക്കാനുള്ള അവകാശം രാഹുലിന് ഉണ്ട്. രാഹുലിനെതിരെ ഇതുവരെ ആരും പരാതി എഴുതി നല്‍കിയിട്ടില്ല. മാങ്കൂട്ടത്തിലിന് വിശദീകരണം നൽകാനുള്ള സമയമുണ്ട്. സസ്പെൻഷൻ സ്ഥിരം ഏർപ്പാടല്ല. കൂടുതൽ ശക്തമായ നടപടിയിലേക്ക് പാർട്ടിക്ക് പോകാൻ മടിയില്ല.

ഒന്നാംഘട്ടമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു. രണ്ടാമതായി സസ്പെൻഷൻ നടപടി സ്വീകരിച്ചു. ഇനിയും പരാതി വരുന്ന അടിസ്ഥാനത്തിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കും. പാലക്കാട് പരാജയഭീതി ഇല്ലെന്നും ഉപതെരഞ്ഞെടുപ്പ് ഇവിടെ വിഷയമല്ലെന്നും' അദ്ദേഹം വ്യക്തമാക്കി.

Tags

Share this story

From Around the Web