വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ഇന്ന് പ്രകാശനം ചെയ്യും
Oct 7, 2025, 12:11 IST

കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്‍റോ അക്കര തയാറാക്കിയ ഡോക്യുമെന്‍ററി 'മദർ തെരേസ-പ്രോഫറ്റ് ഓഫ് കംപാഷൻ' ഇന്നു പ്രകാശനം ചെയ്യും. 50 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഡോക്യുമെന്‍ററി.
മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ മദർ ഹൗസിൽ നടക്കുന്ന ചടങ്ങിലാണു പ്രകാശനം ചെയ്യുക.
ക്രൈസ്തവരെന്ന കാരണത്താല്‍ കന്ധമാലില്‍ നിരപരാധികളെ അന്യായമായി ജയിലിലടച്ച രാഷ്ടീയ വഞ്ചനയേയും, നീതി നിഷേധത്തേയും തുറന്നുക്കാട്ടിക്കൊണ്ടുള്ള ആന്‍റോ അക്കരയുടെ 'ഹു കില്‍ഡ് സ്വാമി ലക്ഷ്മണാനന്ദ' എന്ന പുസ്തകവും 'ഇന്നസെന്റ്‌സ് ഇംപ്രിസണ്‍ഡ്' എന്ന ഡോക്യുമെന്ററിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു.