വിശുദ്ധ അഗസ്റ്റിയനെ മാനസാന്തരപ്പെടുത്തിയ തിരുവചനം ഏതാണെന്നറിയാമോ?

 
agustian

വിശുദ്ധ അഗസ്റ്റ്യന്റെ ജീവിതത്തെക്കുറിച്ച് ഇത് വായിക്കുന്ന പലര്‍ക്കും ഒരേകദേശ ധാരണയുണ്ടാകും. പാപത്തിന്റെ എല്ലാവിധ നൈമിഷികസുഖങ്ങളിലും മുഴുകി ജീവിച്ച വ്യക്തി. പക്ഷേ പെട്ടെന്നൊരു നിമിഷം അദ്ദേഹത്തിന്റെ ജീവിതത്തെ ക്രിസ്തു സ്പര്‍ശിച്ചു. അഗസ്റ്റ്യന്‍ മാനസാന്തരപ്പെട്ടു. ഒടുവില്‍ വിശുദ്ധനായി. ഈ മാനസാന്തരപ്രക്രിയയില്‍ ഒരു തിരുവചനമാണ് അഗസ്റ്റ്യന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചത്.

പകലിന് യോജിച്ചവിധം നമുക്ക് പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്ക് നയിക്ക്ത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍
( റോമ 13:13-14)

Tags

Share this story

From Around the Web