വത്തിക്കാന്‍ പൗരത്വം കിട്ടിയാലുള്ള ഗുണങ്ങളെക്കുറിച്ചറിയാമോ?

 
vatican news

വത്തിക്കാന്‍ വിസ കിട്ടിയാല്‍ പല പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ കിട്ടുക എന്നത് അത്ര എളുപ്പമല്ല. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാനിലെ പൗരത്വം ലഭിക്കുകയാണെങ്കില്‍ 155 രാജ്യങ്ങളില്‍ വീസ ഇല്ലാതെ സഞ്ചരിക്കാനാവും.

പക്ഷേ വത്തിക്കാന്‍ വീസ ലഭിച്ചിട്ടുള്ളത് 700 താഴെ പേര്‍ക്ക് മാത്രമാണ്. 2019 ലെ കണക്കുപ്രകാരം 673 പേര്‍ക്ക് മാത്രമാണ് വത്തിക്കാന്‍ പൗരത്വമുള്ളത്. വത്തിക്കാനില്‍ താമസിക്കുന്ന കര്‍ദിനാള്‍മാരാണ് അതില്‍ പ്രധാനപ്പെട്ടത്. 2023 ലെ കണക്കുപ്രകാരം 64 കര്‍ദിനാള്‍മാര്ക്കാണ് ഇതിനുള്ള യോഗ്യതയുളളത്.

വത്തിക്കാന് പുറത്തുള്ള ഒമ്പതു കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെയുള്ള കണക്കാണ് ഇത്. വത്തിക്കാന്‍ ഡിപ്ലോമാറ്റ്‌സിനാണ് രണ്ടാമത് പൗരത്വം ലഭിക്കുന്നത്. വത്തിക്കാനില്‍ സ്ഥിരതാമസക്കാരായ ആളുകളാണ് മറ്റൊരു കൂട്ടര്‍.

സ്വിഡ് ഗാര്‍ഡുകള്‍ ഇതില്‍ പെടും. അവരുടെ എണ്ണം 130 വരും മറ്റൊരാള്‍ മാര്‍പാപ്പയാണ്. അതുപോലെ വത്തിക്കാന്‍ പൗരത്വം സ്ഥിരമല്ല. കര്‍ദിനാള്‍മാര്‍ക്ക് തങ്ങള്‍ വഹിക്കുന്ന പദവികളുടെ കാലാവധി കഴിയുമ്പോള്‍ തിരികെ പോകേണ്ടതായിവരും.

അത്തരം സാഹചര്യങ്ങളില്‍ അവരുടെ പൗരത്വം അവസാനിക്കും. അതുപോലെ ജോലിക്കാര്‍ക്ക് അവരുടെ ജോലി അവസാനിക്കുമ്പോഴും. 18 വയസായിക്കഴിയുമ്പോള്‍ ജോലിക്കാരുടെ മക്കളുടെ പൗരത്വവും അവസാനിക്കും

Tags

Share this story

From Around the Web