മാതാവിന്റെ ശവകുടീരത്തെക്കുറിച്ച് അറിയാമോ..?

 
222

മാതാവ് സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നതാണ് നമ്മുടെ പാരമ്പര്യം. നാം അത് വിശ്വസിക്കുന്നുമുണ്ട്. എന്നാല്‍ ഇതിന് വിപരീതമായി ചില സാക്ഷ്യങ്ങളുമുണ്ട്. അതിലൊന്നാണ് മറിയത്തിന്റെ ശവകുടീരത്തെക്കുറിച്ചുള്ളത്.

മറിയം മരിച്ചു എന്നാണ് ഈ വിശ്വാസം. അതനുസരിച്ച് മറിയത്തിന് രണ്ടു ശവകുടീരങ്ങളുണ്ട്. ഒന്ന് ജറുസലേമില്‍ ഒലിവുമലയുടെ താഴ് വരയിലാണ്. മറ്റൊന്ന് ഇന്നത്തെ തുര്‍ക്കിയുടെ ഭാഗമായ പുരാതന എഫേസൂസിന്റെ പ്രാന്തപ്രദേശത്തും. ജെറുസലേമിലെ ഒലിവുമലയുടെ താഴ് വാരത്തിലുളള ശവകുടീരത്തിലേക്കാണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തിച്ചേരുന്നത്.

ടുര്‍ക്കിയില്‍ നിന്നുള്ള അനേകം വിശ്വാസികള്‍ എഫേസൂസിലുള്ള ശവകുടീരത്തില്‍ എത്തിച്ചേരുന്നുണ്ട്,

എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഇതില്‍ ഏതാണ് യഥാര്‍ത്ഥത്തില്‍ മാതാവിന്റെ ശവകൂടീരം എന്നതിനെക്കുറിച്ച് നിര്‍ണ്ണായകമായ ഒരു തീരുമാനം സഭ അറിയിച്ചിട്ടില്ല എന്നതാണ്.

നിത്യരക്ഷയ്‌ക്കോ ക്രിസ്തീയ വിശ്വാസത്തിനോ വലിയ പ്രാധാന്യമുള്ള ഒരു കാര്യമല്ലാത്തതിനാല്‍ ഇതേക്കുറിച്ചുളള തര്‍ക്കത്തിന് വലിയ പ്രസക്തിയില്ലെന്നാണ് ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായം.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web