മന്ത്രിമാരുടെ വകുപ്പ് വിഭജനം; ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് വകുപ്പുകളിൽ തർക്കം

 
congress

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് തന്നാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടു നൽകൂ എന്ന നിലപാടിലാണ് ലീഗ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി.എം ജോണിന് നൽകാനായിരുന്നു കോണ്‍ഗ്രസിൽ തീരുമാനം. അങ്ങനെയെങ്കിൽ കോണ്‍ഗ്രസിൽ നേരത്തെ കൈവശം വച്ചിരുന്ന ഫിഷറീസ് വകുപ്പ് വേണം എന്ന നിലപാടിലാണ് ലീഗ്.

തിരുവനന്തപുരം: സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാക്കാനാകാതെ വി.ഡി. സതീശൻ സർക്കാർ. ഉന്നതവിദ്യാഭ്യാസം-ഫിഷറീസ് വകുപ്പുകളിൽ തർക്കമെന്നാണ് സൂചന. ഫിഷറീസ് ലീഗിന് നൽകുന്നതിൽ കോൺഗ്രസിൽ എതിർപ്പ് ഉയർന്നിട്ടുണ്ട്.

ലത്തീൻ സഭ പ്രതിഷേധം ഉന്നയിക്കുന്ന സാഹചര്യത്തിൽ കോണ്‍ഗ്രസ് തന്നെ ഈ വകുപ്പ് കൈവശം വയ്ക്കണം എന്ന അഭിപ്രായം കോണ്‍ഗ്രസിൽ ഉയർന്നു. ടി. സിദ്ദിഖിന് കൃഷി വകുപ്പാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സിദ്ദിഖിന് ഈ വകുപ്പിൽ താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ട്. അങ്ങനെ വകുപ്പ് വിഭജനത്തിൽ തർക്കങ്ങൾ നീളുങ്ങുകയാണ്.

Tags

Share this story

From Around the Web