"ദിവ്യകാരുണ്യം: പ്രത്യാശയുടെ തീർത്ഥാടകരുടെ ഉറവിടവും ഉച്ചകോടിയും", രാജ്യത്തെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുക്കവുമായി മലാവി
 

 
wwww

ലിലോങ്‌വേ: ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുക്കങ്ങള്‍ നടക്കുന്നു. ഓഗസ്റ്റ് 5 മുതൽ 9 വരെ ലിലോങ്‌വേ അതിരൂപത ആതിഥേയത്വം വഹിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനായാണ് രാജ്യത്തു ഒരുക്കങ്ങള്‍ തുടരുന്നത്.

2025 ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി മലാവി കത്തോലിക്കാ മെത്രാന്മാരുടെ സമിതിയാണ് (എംസിസിബി) രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുവാന്‍ തീരുമാനമെടുക്കുന്നത്.

"ദിവ്യകാരുണ്യം: പ്രത്യാശയുടെ തീർത്ഥാടകരുടെ ഉറവിടവും ഉച്ചകോടിയും" എന്നതാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ആപ്ത വാക്യം.

Tags

Share this story

From Around the Web