ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രിക്ക് പുതിയ ആത്മീയ നേതൃത്വം
Apr 14, 2026, 09:54 IST
ചേർത്തല: ആഗോളതലത്തിൽ ദൈവകരുണയുടെ സന്ദേശം എത്തിക്കുന്ന ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രിക്ക് പുതിയ നേതൃനിരയെ തിരഞ്ഞെടുത്തു. ഏപ്രിൽ 12ന് ചേർത്തല മായിത്തറ തിരുഹൃദയ ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ സെന്റ് മൈക്കിൾസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദൈവകരുണയുടെ തിരുനാൾദിന ദിവ്യബലിയെ തുടർന്നായിരുന്നു പുതിയ ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം.
കെസിബിസി പ്രസിഡന്റും, കോഴിക്കോട് അതിരൂപത ആർച്ചുബിഷപ്പും മിനിസ്ട്രിയുടെ പേട്രനുമായ ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ പിതാവാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. സഹരക്ഷാധികാരികളായ താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ , സീറോ മലങ്കര സഭ പുത്തൂർ രൂപതാ അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ മക്കാരിയോസ് എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ നടന്ന ശുശ്രൂഷയിൽ മൂന്ന് റീത്തിലെയും പിതാക്കന്മാർ ചേർന്ന് പുതിയ അംഗങ്ങളെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു.
ഇന്റർനാഷണൽ പാസ്റ്റർ ഡയറക്ടർ റവ. ഫാ.തോമസ് ഷൈജു ചിറയിലിനെയും മിഷൻ കോർഡിനേറ്ററായി ബ്രദർ ലിജോ ജോസിനെയും
പ്രോഗ്രാം കോർഡിനേറ്ററായി ബ്രദർ ജോർജ് ജോസഫിനെയും സ്പിരിച്വൽ കോർഡിനേറ്ററായി ബ്രദർ ബോബൻ കെ. ജോണിനെയും
സെക്രട്ടറിയായി ബ്രദർ മത്തായി പി. ജോണിനെയും ട്രഷററായി ബ്രദർ സേവ്യർ ജോസഫിനെയും തെരഞ്ഞെടുത്തു.
---മറ്റ് ഭാരവാഹികൾ:
DM പ്രീസ്റ്റ് കോർഡിനേറ്റർ: റെവ. ഫാ. അഗസ്റ്റിൻ മേനോൻകരിയിൽ VC
DM സിസ്റ്റേഴ്സ് കോർഡിനേറ്റർ: റെവ. സിസ്റ്റർ ജെൻസി തെരേസ് SABS.
അസിസ്റ്റന്റ് കോർഡിനേറ്റർമാർ: ഹെയ്ക്ക് ഗ്രേഷ്യസ് (മിഷൻ), സോജി തോമസ് (പ്രോഗ്രാം), ജോർജ് തോമസ് (സ്പിരിച്വൽ).
ജോയിന്റ് സെക്രട്ടറിമാർ: ഷിൻസി നിർമൽ, റാണി ജോസഫ്.
ഇവരോടൊപ്പം മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു സർവ്വീസ് ടീമിനെയും ചടങ്ങിൽ നിയമിച്ചു. വരും വർഷങ്ങളിൽ മിനിസ്ട്രിയുടെ ആത്മീയ ശുശ്രൂഷകൾക്ക് പുതിയ നേതൃത്വം കരുത്തുപകരുമെന്ന് ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ സെർവൻ്റ് മിഷ്ണറിയായ ബ്രദർ സെബാസ്റ്റ്യൻ മിറിയം അറിയിച്ചു.