ഭര്‍ത്താവ് മൊബൈല്‍ റീചാര്‍ജ് ചെയ്ത് നൽകാത്തതിനെ ചൊല്ലി തർക്കം; വീടിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി ഭാര്യ

ബംഗളുരുവിൽ വീടിന് മുകളില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി. മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.
ബെംഗളൂരു കെങ്കേരിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ്(28) വീടിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവ് സന്ദീപ് കുമാര്‍ ഫോണ്‍ റീചാർജ് ചെയ്ത് നൽകാത്തതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. തർക്കം മൂർച്ഛിച്ചപ്പോൾ ശിഖാദേവി ഫോണ്‍ വലിച്ചെറിഞ്ഞശേഷം വീടിൻ്റെ മുകളിൽ പോയി അവിടെ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ആറുവര്‍ഷം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിയുന്നത്. രണ്ടുവര്‍ഷം മുന്‍പാണ് ശിഖാദേവിയും രണ്ടുവയസ്സുകാരനായ മകനും ബെംഗളൂരുവില്‍ സന്ദീപിനൊപ്പം താമസമാരംഭിച്ചത്. മരണത്തില്‍ സംശയമില്ലെന്ന് യുവതിയുടെ വീട്ടുകാർ അറിയിച്ചതായി പൊലീസ് പറഞ്ഞു.