അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ.ബാബു എംഎൽഎക്ക് സമൻസ്

 
k babu

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.ബാബു എംഎൽഎക്ക് സമൻസ്. ഇന്ന് കോടതിയിൽ ഹാജരാകാനാണ് സമൻസ്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഹാജരാകേണ്ടത്.

2007 മുതൽ 2016 വരെയുള്ള ഒമ്പത് വർഷത്തെ കാലയളവിൽ ബാബു തന്‍റെ വരുമാനത്തേക്കാൾ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് നടപടി. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടർന്ന് കെ. ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ കലൂർ പിഎംഎൽഎ കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിക്കുകയും കോടതി എംഎൽഎയോട് നേരിട്ട് ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരിക്കുന്നത്.

Tags

Share this story

From Around the Web