അശ്ലീല ഉള്ളടക്കം ഉൾപ്പെടെ ആക്ഷേപകരമായ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നു; 25 മൊബൈൽ ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിക്കാൻ
ഉത്തരവിട്ട് കേന്ദ്രസർക്കാർ

അശ്ലീല ഉള്ളടക്കം ഉൾപ്പെടെയെുള്ള ആക്ഷേപകരമായ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി 25ലധികം മൊബൈൽ ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിക്കാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ. ആപ്പുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിരോധിക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകി.
ALTT, ULLU, Big Shots ആപ്പ്, Desiflix, Boomex, Navarasa Lite, Gulab ആപ്പ്, Kangan ആപ്പ്, Bull ആപ്പ്, Jalva ആപ്പ്, Wow Entertainment, Look Entertainment, Hitprime, Feneo, ShowX, Sol Talkies, Adda TV, HotX VIP, Hulchul ആപ്പ്, MoodX, NeonX VIP, Fugi, Mojflix, Triflicks എന്നിവയാണ് പുതിയതായി നിരോധിച്ച ആപ്പുകളും വെബ്സൈറ്റുകളും.
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67, സെക്ഷൻ 67A, 2023-ലെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 294, 1986-ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യം (നിരോധന) നിയമത്തിലെ സെക്ഷൻ 4 എന്നിവയുൾപ്പെടെ വിവിധ നിയമങ്ങളുടെ ലംഘനമാണ് ഇത്തരം ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുന്നതെന്ന് സർക്കാർ കണ്ടെത്തി.