അധ്യാപക നിയമനത്തിൽ ക്രൈസ്‌തവ എയ്‌ഡഡ് മേഖലയോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണം: മുഖ്യമന്ത്രിക്കു കത്തയച്ച് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടു അധ്യാപക നിയമനത്തിൽ ക്രൈസ്‌തവ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള എയ്‌ഡഡ് മേഖലയോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കത്തയച്ചു.
കത്തോലിക്കാ മാനേജ്മെന്റിൻറെ കീഴിൽ എയ്‌ഡഡ് സ്‌കൂളുകളിൽ നിയമനം നേടിയിട്ടുള്ള പതിനാറായിരത്തിലധികം അധ്യാപകരുടെ നിയമനങ്ങളിൽ അനുകൂല തീരുമാനം സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന ആവശ്യമാണ് പ്രസ്‌തുത കത്തിൽ മേജർ ആർച്ച്ബിഷപ് ഉന്നയിച്ചത്.
ഭിന്നശേഷി വിഭാഗത്തിൽപെടുന്ന ഉദ്യോഗാർത്ഥികൾക്കായി നിയമാനുസൃതമായി ഒഴിവുകൾ എയ്‌ഡഡ് സ്‌കൂളുകളിൽ ഒഴിച്ചിട്ടുണ്ടെങ്കിൽ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവൽക്കരിക്ക ണമെന്നും എൻ.എസ്.എസ്.
മാനേജ്മെൻ്റിന്റെ കീഴിലുള്ള സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട വിധിയിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി തീർപ്പു കൽപ്പിക്കുകയും അതേ തുടർന്ന് അനുകൂ ലമായ ഉത്തരവ് ബഹുമാനപ്പെട്ട കേരള സർക്കാർ പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. എൻ.എസ്എസ് കേസിൽ സുപ്രീംകോടതി നടത്തിയ വിധിന്യായത്തിൽതന്നെ സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാം എന്ന കാര്യം വ്യക്തമാക്കിയിരുന്നു.
ഈ വിഷയത്തിൽ കെസിബിസി കമ്മീഷൻ ഫോർ എജുക്കേഷനു വേണ്ടി കൺസോർഷ്യം ഓഫ് കാത്തലിക് മാനേജ്‌മെന്റ് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുകയും എൻഎസ്എസിനു അനുകൂലമായ വിധിയുടെയും, അതിനനുസൃതമായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൻ്റെയും വെളിച്ചത്തിൽ കാത്തലിക് മാനേജ്മെന്റുകളുടെ അപേക്ഷ പരിഗണികാണാമെന്ന അനുകൂല വിധി നേടുകയും ചെയ്തു.
എന്നാൽ ഈ വിധിന്യായം നടപ്പാക്കികൊണ്ടുള്ള സർക്കാർ ഉത്തരവിൽ പറയുന്നത് സുപ്രീംകോടതി ഉത്തരവ് എൻഎസ്എസിന് മാത്രം ബാധകമാണെന്നും മറ്റു മാനേജ്‌മെൻ്റുകളിൽ ഇത് നടപ്പിലാക്കണമെങ്കിൽ പ്രത്യേക കോടതി ഉത്തരവ് മേടിക്കണമെന്നുമാണ്.
എൻഎസ്എസിന് ലഭിച്ച അനുകൂല വിധി മറ്റു സമുദാ യങ്ങളിൽ പെട്ടവർക്കും സമാനസാചര്യങ്ങളിൽ ബാധകമാണെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതിനാൽ കാത്തലിക് മാനേജ്‌മെൻ്റുകളുടെ കേസിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവും ആണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണന്നു തൻ്റെ കത്തിൽ മേജർ ആർച്ചുബിഷപ് ബഹു. മുഖ്യ മന്ത്രിയെ ധരിപ്പിച്ചു.
സർക്കാരിന്റെ ഈ നിലപാട് മൂലം നിയമനം നേടിയിട്ടുള്ള ആയിരക്കണക്കിന് ജീവനക്കാർക്ക് സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാക്കുക മാത്രമല്ല, വ്യക്തിപരവും കുടുംബപരവും, സാമുദായികവുമായ അസ്വസ്ഥതകൾക്ക് കൂടി കാരണമാകുന്നതിനാലും ആത്മഹത്യയി ലേക്കുപോലും അധ്യാപകരും, കുടുംബങ്ങളും തള്ളിവിടപ്പെട്ട സാഹചര്യം ഉണ്ടായിട്ടുള്ള തിനാലും, ഈ വിഷയത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സത്വരമായ ഇടപെടൽ ഉണ്ടാവുകയും, ദുരിതത്തിലായ അധ്യാപകർക്ക് നീതി ഉറപ്പാക്കുകയും ചെയ്യണമെന്ന് മാർ റാഫേൽ തട്ടിൽ പിതാവ് ബഹു. മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.