കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി; സർവീസുകൾ മുടങ്ങി
Oct 18, 2025, 12:21 IST

വയനാട്: കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി. ഇന്ധനമില്ലാതെ ബസുകൾ ഡിപ്പോയിലേക്ക് തിരികെയെത്തുകയാണ്. നാലു സർവീസുകൾ ഇതിനോടകം മുടങ്ങി. വടുവൻച്ചാൽ, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സർവ്വീസുകളാണ് മുടങ്ങിയത്.
മുണ്ടക്കൈ, ചോലാടി മാനന്തവാടി എന്നിവ ഒരു ട്രിപ്പ് മാത്രം നടത്തി അവസാനിപ്പിച്ചു. രാവിലെ 08:30 ന് ശേഷം ചൂരൽമല ഭാഗത്തേക്ക് ബസ്സുകളില്ല. മാനേജ്മെന്റ് അനാസ്ഥയെന്നാണ് ജീവനക്കാരുടെ ആരോപണം. ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കൃത്യമായി പണം നൽകാൻ സാധിച്ചിട്ടില്ല.
മാനന്തവാടി ബത്തേരി ഡിപ്പോകളും സമാന അവസ്ഥയിലാണ്. ദീർഘദൂര സർവീസുകൾ നടത്തി തിരിച്ചെത്തിയ ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഇന്ധനം എത്തിച്ചില്ലെങ്കിൽ വയനാട്ടിലെ കെഎസ്ആർടിസി ഗതാഗതം പൂർണമായും നിശ്ചലമാകും എന്ന സ്ഥിതിയാണ്.