എല്ലാ നവദമ്പതികള്‍ക്കും മാര്‍പാപ്പയെ കാണാന്‍ അവസരമുണ്ടെന്ന കാര്യം അറിയാമോ?

 
0999

നവദമ്പതിമാരെ മാര്‍പാപ്പ അനുഗ്രഹിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍അതിശയംതോന്നിയിട്ടില്ലേ,ഇതെങ്ങനെ സാധിച്ചുവെന്ന്.. അത്ഭുതപ്പെടേണ്ട.. പുതുതായി വിവാഹിതരാകുന്ന ആര്‍ക്കും ഇത് സാധിച്ചെടുക്കാവുന്നതേയുള്ളൂ.

സ്‌പോസി നോവെല്ലി എന്ന ആചാരപ്രകാരമാണ് നവദമ്പതിമാര്‍ക്ക് മാര്‍പാപ്പയെ കാണാനുള്ള അവസരമൊരുക്കിയിരിക്കുന്നത്. നവദമ്പതികള്‍ എന്നാണ് ഈ ആചാരത്തിന്റെ മലയാളം അര്‍ത്ഥം.

വ്യക്തിപരമായി മാര്‍പാപ്പയെകണ്ട് അനുഗ്രഹം വാങ്ങാന്‍ ഓരോ കത്തോലിക്കരെയും ക്ഷണിക്കുന്ന ചടങ്ങാണ് ഇത്. കൂടുതലായും യൂറോപ്യന്‍ കത്തോലിക്കരാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്നത്. എങ്കിലും ലോകമെങ്ങുമുള്ള നവദമ്പതിമാര്‍ക്ക് മാര്‍പാപ്പയെ കാണാന്‍ അവസരമുണ്ട്.

അതിനായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

നവദമ്പതിമാര്‍ ബുധനാഴ്ചകളിലാണ് മാര്‍പാപ്പയെ കാണാന്‍ പോകേണ്ടത്. ബൂധനാഴ്ചകളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് നവദമ്പതികളെ മാര്‍പാപ്പ കാണുന്നതും ആശീര്‍വദിക്കുന്നതും. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളില്‍ പോയിരിക്കണം.വിവാഹവസ്ത്രം ധരിച്ചായിരിക്കണം പോകേണ്ടത്. ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്തിരിക്കണം. പൊന്തിഫിക്കല്‍ നോര്‍ത്ത് അമേരിക്കന്‍ കോളജ് വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച് വിശദവിവരങ്ങള്‍ നല്കിയിട്ടുണ്ട്..

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ് ഇത് എന്നതിനാല്‍ നവദമ്പതിമാരും അവരുടെ മാതാപിതാക്കളും ഇക്കാര്യം അറിഞ്ഞിരിക്കുകയും വേണ്ട ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യുമല്ലോ

Tags

Share this story

From Around the Web