ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധിയില്‍ കടുത്ത നടപടിയുമായി ഡിജിസിഎ; നാല് ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍മാരെ പിരിച്ചുവിട്ടു

 
INDIGO

ന്യൂഡല്‍ഹി: ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധിയില്‍ കടുത്ത നടപടിയുമായി ഡിജിസിഎ. ഫ്ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരായ നാല് പേരെ പിരിച്ചുവിട്ടു. ശീതകാല സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് ഇന്‍ഡിഗോയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഡെപ്യൂട്ടി ചീഫ് ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍ ഋഷിരാജ് ചാറ്റര്‍ജി, സീനിയര്‍ ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍ സീമ ജാംനാനി, ഫൈള്റ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍ കുമാര്‍ പൊഖ്‌റിയാല്‍, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്.

സംഭവത്തില്‍ ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി കെ റാം മോഹന്‍ നായിഡു പറഞ്ഞിരുന്നു.

സുരക്ഷാ റെഗുലേഷനുകളില്‍ കൃത്യമായ ആസൂത്രണം നടപ്പാക്കാന്‍ പറ്റാതെ വന്നതോടെ ആയിരക്കണക്കിന് ഫ്‌ളൈറ്റുകളാണ് ഇന്‍ഡിഗോ അടുത്തിടെ റദ്ദാക്കിയത്. പിന്നാലെ നിരവധി യാത്രക്കാര്‍ ദുരിതത്തിലാവുകയും ചെയ്തു. ഡിസംബര്‍ അഞ്ചിനാണ് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടത്.

Tags

Share this story

From Around the Web