ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകൾ പ്രതിഷേധിച്ചു

വെള്ളികുളം:ഛത്തീസ്ഗഡിൽരണ്ടു മലയാളി കന്യാസ്ത്രീകളെ വ്യാജ കുറ്റാരോപണം നടത്തി അറസ്റ്റ് ചെയ്തതിൽ വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകൾ പ്രതിഷേധിച്ചു.
ഭാരതത്തിലെ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശ സ്വാതന്ത്ര്യത്തിനെ തിരെയുള്ള വെല്ലുവിളിയാണ് ഭരണാധികാരികൾ സ്വീകരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ജാതി-മത ഭേദമെന്യേ മിഷനറിമാർ ഭാരതത്തിന് നൽകിയിട്ടുള്ള സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്.
ജീവകാരുണ്യ -ആതുരാ ശുശ്രൂഷാരംഗത്തും വിദ്യാഭ്യാസ മേഖലയിലും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് ഭാരതത്തിലെ മിഷനറിമാർ . വർധിച്ചുവരുന്ന മത തീവ്രവാദവും വർഗീയശക്തികളുടെ അഴിഞ്ഞാട്ടവും ഭാരതത്തിലെ ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നു.മതേതര ഭാരതത്തിന് കളങ്ക പ്പെടുത്തുന്ന ന്യൂനപക്ഷ പീഡനത്തിനെതിരെ ശക്തമായനടപടികൾ എടുക്കണമെന്ന് യോഗം പാസാക്കിയ പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.
ഭാരതത്തിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിന്പരിരക്ഷ നൽകണമെന്നും അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ വേണ്ട സാധ്യമായ നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മെഴുകുതിരി തെളിച്ചു. ജയ്സൺ തോമസ് വാഴയിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.
മദർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ സി.എം.സി., വർക്കിച്ചൻ മാന്നാത്ത്, ജിജി വളയത്തിൽ,സണ്ണി കൊച്ചുപുരക്കൽ, ഷാജി മൈലക്കൽ ,ടോമി കൊച്ചുപുരയ്ക്കൽ, റിൻസി ചെരുവിൽ തുടങ്ങിയവർ പ്രസംഗിച്ചു.