മതവിശ്വാസത്തിന്റെ പേരിൽ പൗരാവകാശം നിഷേധിക്കുന്നത് ഭരണഘടനയോടുള്ള ലംഘനം: ആർച്ച് ബിഷപ്പ് തോമസ് തറയിൽ

 
333

ചങ്ങനാശേരി: മതേതരത്വം അടിസ്ഥാനമാക്കി ഭരണം നടത്തുന്ന രാജ്യത്ത് മതവിശ്വാസത്തിന്റെ പേരിൽ പൗരന്റെ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനയോടുള്ള ലംഘനമാണെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ.

കേരള മെത്രാൻ സമിതി അംഗീകരിച്ച ഡിസിഎംഎസിൻ്റെ (ദളിത് കത്തോലിക്കാ മഹാജനസഭ) നിയമാവലിയുടെ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കെസിബിസി എസ്‌സി/ എസ്‌ടി/ബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു.

കമ്മീഷൻ സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിന കം, തിരുവനന്തപുരം മേജർ അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ജോൺ അരീക്കൽ, ചങ്ങനാശേരി അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ബെന്നി കുഴിയടി, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കൽ, കോതമംഗലം ഡി സിഎംഎസ് രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കണിമറ്റം, വിജയപുരം രൂപത ഡിസിഎംഎസ് ഡയറക്ടർ ജോസഫ് തറയിൽ, ഡിസിഎംഎസ് കൊല്ലം രൂപത ഡയറക്ടർ ഫാ. അരുൺ ആറാടൻ, ഡിസിഎംഎസ് കണ്ണൂർ രൂപത ഡയറക്ടർ ഫാ. സുദീപ് മുണ്ടക്കൽ, പാലാ രൂപത ഡിസിഎംഎസ് അസിസ്റ്റന്റ്റ് ഡയറക്ടർ ഫാ. മാണി കൊഴുപ്പകുറ്റി, തിരുവല്ല അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. തോമസ് സൈമൺ, മാവേ ലിക്കര രൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ഫിലിപ്പ് തോമസ് എന്നിവർ പ്രസംഗിച്ചു

Tags

Share this story

From Around the Web