ദീപക്കിൻ്റെ ആത്മഹത്യ; യുവതിക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കേസെടുത്തു

 
DEEPAK

കോഴിക്കോട്: ദീപകിന്റെ ആത്മഹത്യയിൽ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമത്തിൽ വിഡിയോ പങ്കുവെച്ച യുവതിക്കെതിരെയാണ് കേസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. മെഡിക്കൽ കോളജ് പൊലീസ് ആണ് കേസടുത്തത്.

യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം പരാതി നൽകിയിരുന്നു. കമീഷണർ ഓഫീസിലെത്തിയാണ് പരാതി നൽകിയത്. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നോർത്ത് സോൺ ഡിഐജിയോട് നിർദ്ദേശിക്കുകയും ചെയ്തു.

ബസിൽ വച്ച് ലൈംഗിക അതിക്രമം നടത്തി എന്നാരോപിച്ച് അരീക്കാട് സ്വദേശിയായ യുവതി വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.

Tags

Share this story

From Around the Web