ക്രൈസ്തവ സമൂഹത്തിന്റെ ആത്മസമർപ്പണവും, സേവനമനോഭാവവുമാണ് സമൂഹപരിവർത്തനത്തിന്റെ അടിത്തറ: മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽവച്ച് സീറോമലബാർ ലിറ്റർജിക്കൽ റിസേർച് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള 63മത് സെമിനാർ നടത്തപ്പെട്ടു.
"Christinas and the Antecedents of the Kerala Model of Development" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച രണ്ടു ദിവസത്തെ സെമിനാർ കേരളത്തിലെ സാമൂഹ്യ ആത്മീയ വിദ്യാഭ്യാസ മേഖലകളിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ ചരിത്രപരമായ പങ്കിനെയും സംഭാവനകളെയും ആഴത്തിൽ അവലോകനം ചെയ്തു. എൽ. ആർ. സി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ സ്വാഗതം ആശംസിച്ചു.
സീറോമലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമൂഹ്യ വികസന മാതൃക ക്രിസ്ത്യൻ പാരമ്പര്യത്തിന്റെ ആത്മീയ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ക്രൈസ്തവ സമൂഹത്തിന്റെ ആത്മസമർപ്പണവും, സേവനമനോഭാവവുമാണ് സമൂഹപരിവർത്തനത്തിന്റെ അടിത്തറയായി നിലകൊണ്ടതെന്നും പറഞ്ഞ മേജർ ആര്‍ച്ച് ബിഷപ്, വിദ്യാഭ്യാസ - സാമൂഹ്യ സേവനരംഗങ്ങളിലുള്ള കത്തോലിക്കരുടെ ഇടപെടലുകളെ പ്രശംസിക്കുകയും തുടർന്നും സഭ അതിന്റെ സാമൂഹിക സേവനപ്രവർത്തങ്ങൾ തുടർന്നുകൊണ്ട്പോകാൻ കൂട്ടായ സഹകരണം ഉണ്ടാവണമെന്നും, അതിന് ഈ സെമിനാറിലൂടെ ലഭിക്കുന്ന ചരിത്രാവബോധം അതിനു സഹായകമാകട്ടെയെന്നും ആശംസിച്ചു.
എൽ.ആർ.സി ചെയർമാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവ് മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു. സീറോ മലബാർ സഭാ ചാൻസിലർ റവ. ഡോ. അബ്രഹാം കാവിൽ പുരയിടത്തിൽ ആശംസ പറങ്ങാം നടത്തി.
ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ നടന്ന പ്രബന്ധ അവതരണങ്ങളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവണ്യം നേടിയ 12 വ്യക്തികൾ അവരുടെ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സെമിനാറിൽ ഗവേഷകർ, പുരോഹിതർ, സന്യാസിനികൾ വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരുടെ സാന്നിധ്യം സെമിനാറിനെ കൂടുതൽ സമഗ്രവും സജീവവുമാക്കി. സെമിനാറിന്റെ സമാപനസമ്മേളനത്തിൽ എൽ.ആർസി ബോർഡ് മെമ്പർ റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ ഏവർക്കും നന്ദി രേഖപ്പെടുത്തി.