മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം; ആഘോഷ പരിപാടികൾക്കു തുടക്കം

 
mother
കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും സ്ത്രീകൾക്കായുള്ള കർമലീത്താ നിഷ്പാദുക മൂന്നാം സമൂഹത്തിന്റെ (റ്റിഒസിഡി) സ്ഥാപകയുമായ മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ഒരുക്കമായി ആഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചു. മദർ എലീശ്വയുടെ ലോഗോ പ്രകാശനം ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ നിർവഹിച്ചു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ഷെ റി ജെ. തോമസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ബസിലിക്ക അങ്കണത്തിൽ നടന്ന യോഗത്തിൽ വികാരി ജനറാൾ മോൺ. മാത്യു കല്ലിങ്കൽ അധ്യക്ഷത വഹിച്ചു. പ്രോവിൻഷ്യൽ റവ. ഡോ. അഗസ്റ്റിൻ മുളളൂർ, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി ജിജു ജോർജ് അറക്കത്തറ, ബസിലിക്ക റെക്ടർ ഫാ. ജോഷി ജോർജ്, സിടിസി സുപ്പീരിയർ ജനറൽ മദർ ഷാഹില, ജനറൽ കൗൺസിലർ സിസ്റ്റർ ജയ തുടങ്ങിയവർ പങ്കെടുത്തു.

നവംബർ എട്ടിനു തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽവെച്ചാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തുക. വൈകുന്നേരം 4.30നു ശുശ്രൂഷകൾ ആരംഭിക്കും. ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾഡ് ജിറേല്ലി, വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആഗോള കർമലീത്ത സമൂഹത്തിന്റെ ജനറാൾ ഫാ. മിഗുവേൽ മാർക്വേസ് കാലേ, റോമിലെ പോസ്റ്റുലേറ്റർ ജനറൽ ഫാ.മാർക്കോ ചീസ, ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള മെത്രാന്മാർ, വൈദികർ എന്നിവർ സഹകാർമികത്വം വഹിക്കും.

Tags

Share this story

From Around the Web