ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിൽ ഫൗണ്ടേഷൻ രൂപീകരിക്കാൻ തീരുമാനം

 
2222222
ചങ്ങനാശേരി: ദിവംഗതനായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സ്മരണാർഥം ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിൽ ഫൗണ്ടേഷൻ എന്ന പബ്ലിക് ട്രസ്റ്റ് രൂപീകരിക്കാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ചു ചേർന്ന യോഗത്തിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാർ തോമസ് പാടിയത്തും ഫാ. ജോമോൻ നാൽപതിൽച്ചിറയും ഫൗണ്ടേഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു.

മത സൗഹാർദം, എക്യൂമെനിസം, ന്യൂനപക്ഷ സംരക്ഷണം, വിദ്യാഭാസ-സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിൽ മികവ് നൽകുന്ന പ്രവർത്തനങ്ങൾ, ഇതിനുതകുന്ന തരത്തിലുള്ള സംവാദങ്ങൾ, സെമിനാറുകൾ, സമ്മേളനങ്ങൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയ്ക്കൊക്കെ ഫൗണ്ടേഷൻ നേതൃത്വം നൽകും. വർഷംതോറും ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ സ്മാരക പ്രഭാഷണവും സംഘടിപ്പിക്കും.

ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഫൗണ്ടേഷൻ്റെ രക്ഷധികാരിയായിരിക്കും. ഡോ. സിറിയക് തോമസ്-ചെയർമാൻ, റവ. ഡോ. ഫിലിപ്പ് നെൽ പുരപ്പറമ്പിൽ-വൈസ് ചെയർമാൻ, പ്രഫ. ഡോ. പി.ജെ. തോമസ്- സെക്രട്ടറി, ഫാ. ജെയിംസ് കുന്നത്ത്-ജോയിൻ്റ് സെക്രട്ടറി, അഡ്വ ജോർജ് പറമ്പിൽ-ട്രഷറർ എന്നിവരാണ് ഭാരവാഹികൾ. ഫൗണ്ടേഷന്റെ ഉദ്ഘാടനം ഡിസംബറിൽ നടത്തും.

Tags

Share this story

From Around the Web