ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം: സ്കൂള്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കുടുംബത്തിന് കൈമാറും; മാനേജർ ഇന്ന് സർക്കാറിന് മറുപടി നൽകും
Jul 21, 2025, 08:25 IST

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ മിഥുൻ ഷോക്കേറ്റ് മരിച്ചതിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ കാരണം കാണിക്കൽ നോട്ടീസിന് സ്കൂൾ മാനേജർ ഇന്ന് മറുപടി നൽകും. വീഴ്ചകളുടെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് നോട്ടീസ് നൽകിയത്.
സ്കൂളിൽ ഇന്ന് അനുശോചന പരിപാടിയും ജീവനക്കാരുടെയും പിടിഎയുടെയും യോഗവും ചേരും. സ്കൂൾ മാനേജ്മെന്റ് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയുടെ ധനസഹായം കുടുംബത്തിന് ഇന്ന് കൈമാറും. മാനേജ്‌മെന്റ് അംഗങ്ങളുടെ മൊഴി രേഖപെടുത്തിയ പ്രത്യേക അന്വേഷണ സംഘം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തും.
മിഥുന്റെ മരണത്തിന് പിന്നാലെ അടച്ച സ്കൂൾ നാളെ തുറക്കും. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകും.