അമ്പമ്പോ! ഒരു പവന്‍ പൊന്നിന്റെ വില ഒരു ലക്ഷത്തിന് തൊട്ടടുത്തോ? ഇന്നും റെക്കോര്‍ഡ്; നിരക്കുകള്‍ അറിയാം

 
gold

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്ന് ഒരു പവന്റെ വില ഒരു ലക്ഷത്തിന് തൊട്ടടുത്തെത്തി. ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 99000 രൂപ കടന്നിരിക്കുകയാണ്. വീണ്ടും വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോര്‍ഡില്‍ തന്നെയാണ്. 

ഇന്ന് പവന് 800 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,200 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് മാത്രം ഇന്ന് നല്‍കേണ്ടി വരിക 12,400 രൂപയാണ്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 30 ഡോളര്‍ ഉയര്‍ന്ന് 4384 രൂപയുമായി. വെള്ളി ഗ്രാമിന് 231 രൂപയാണ് നല്‍കേണ്ടി വരിക.

ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് സ്വര്‍ണവിലക്കുതിപ്പിന് കാരണമായത്. പലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Tags

Share this story

From Around the Web