‘ഡാഡി ഈശോയോടുകൂടെ ഒരു ബിസിനസ് ട്രിപ്പിന് പോയിരിക്കുകയാണ്’; പിതാവിനെക്കുറിച്ച് അന്വേഷിച്ച 3 വയസുകാരിയോട് എറിക്ക കിര്‍ക്ക് പറഞ്ഞത്

 
22

‘എനിക്കുവേണ്ടി, നമ്മുടെ രാഷ്ട്രത്തിനുവേണ്ടി, നമ്മുടെ കുട്ടികള്‍ക്കുവേണ്ടി എന്റെ ഭര്‍ത്താവ് ജീവന്‍ ബലിയര്‍പ്പിച്ചു,’ കാമ്പസില്‍ പ്രസംഗിക്കുന്നതിനെടെ വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ ഭാര്യ എറിക്ക കിര്‍ക്കിന്റെ വികാരഭരിതയായ ആദ്യ പ്രതികരണങ്ങളില്‍ ഒന്ന് ഇപ്രകാരമായിരുന്നു.

‘നമ്മുടെ സ്‌നേഹനിധിയായ രക്ഷകനായ യേശുവിന്റെ കരുണാമയമായ കരങ്ങളിലേക്ക് ചാര്‍ളി സ്വീകരിക്കപ്പെടട്ടെ,’ എന്നും ഏകദേശം 16 മിനിറ്റ് നീണ്ടുനിന്ന ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ടുള്ള ധീരമായ അഭിസംബോധനയില്‍ എറിക്ക പറഞ്ഞു.

കിര്‍ക്കിന്റെ ദൗത്യം തുടരുമെന്നും അദ്ദേഹത്തിന്റെ ജീവന്‍ അപഹരിച്ചവരെ അദ്ദേഹത്തിന്റെ ദൗത്യത്തെയും ശബ്ദത്തെയും നിശബ്ദമാക്കാന്‍ അനുവദിക്കില്ലെന്നുമുള്ള ശക്തമായ സന്ദേശവും ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുവിലും എറിക്കയ്ക്ക് നല്‍കാന്‍ സാധിച്ചു.

 ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ അര്‍ത്ഥം തനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ലെങ്കിലും ദൈവത്തിന് മനസിലാവുന്നുണ്ടെന്നും പല തവണ കണ്ണീരടക്കാന്‍ പാടുപെട്ട പ്രസംഗമധ്യേ എറിക്ക പറഞ്ഞു.’നിങ്ങള്‍ ഭാര്യയുടെ ഉള്ളില്‍ കത്തിച്ച തീയെക്കുറിച്ച് നിങ്ങള്‍ക്കറിയില്ല, ഈ വിധവയുടെ നിലവിളി ഒരു യുദ്ധവിളി പോലെ ലോകമെമ്പാടും പ്രതിധ്വനിക്കും,’ എറിക്ക തുടര്‍ന്നു.

ഡാഡി എവിടെയാണെന്ന് ചോദിച്ച മൂന്ന് വയസുകാരിയോട് ഡാഡി ഈശോയുടെ കൂടെ ഒരു ബിസിനസ് ട്രിപ്പ് പോയിരിക്കുകയാണെന്നാണ് താന്‍ പറഞ്ഞതെന്നും  എറിക്ക വ്യക്തമാക്കി.

അതേസമയം സെപ്റ്റംബര്‍ 10 ന് ഊട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ ചാര്‍ലി കിര്‍ക്കിനെ വെടിവച്ച  22 കാരനായ ടൈലര്‍ റോബിന്‍സണെ പോലീസ് കസ്റ്റഡിയിലെടുത്തു. ചാര്‍ളി കിര്‍ക്കിന്റെ ആശയങ്ങളോടുള്ള വിയോജിപ്പാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. കിര്‍ക്കിന്റെ മൃതദേഹം ഊട്ടായില്‍ നിന്ന് അരിസോണയിലേക്ക് എയര്‍ഫോഴ്സ് രണ്ടില്‍ എത്തിച്ചു.

Tags

Share this story

From Around the Web