വിശുദ്ധ വാരത്തോടനുബന്ധിച്ച് ക്യൂബ 2,010 തടവുകാരെ വിട്ടയച്ചു
വിശുദ്ധ വാരത്തോടനുബന്ധിച്ച് യുവാക്കളും സ്ത്രീകളും പ്രായമായവരും അടങ്ങുന്ന 2010 തടവുകാരെ വിട്ടയച്ചതായി ക്യൂബൻ സർക്കാർ പ്രഖ്യാപിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് 14 തടവുകാരെ ക്യൂബ വിട്ടയച്ചിരുന്നു.
“വിശുദ്ധ വാരത്തിലെ മതപരമായ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു മാനുഷികവും പരമാധികാരവുമായ നടപടിയാണിത്” എന്ന് ക്യൂബൻ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഔദ്യോഗിക പ്രഖ്യാപനത്തിൽ സർക്കാർ പറഞ്ഞു. തടവുകാരുടെ പട്ടികയോ തീരുമാനത്തിന് പിന്നിലെ കാരണമോ നൽകിയിട്ടില്ലെങ്കിലും, മാപ്പ് ലഭിച്ചവർ ‘തങ്ങളുടെ ശിക്ഷയുടെ ഒരു പ്രധാന ഭാഗം’ അനുഭവിച്ചിട്ടുണ്ടെന്നും ജയിലിൽ നല്ല പെരുമാറ്റം കാഴ്ച വെച്ചിട്ടുണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
യുവാക്കൾ, സ്ത്രീകൾ, 60 വയസ്സിനു മുകളിലുള്ളവർ, വിദേശ പൗരന്മാർ, വിദേശത്ത് താമസിക്കുന്ന ക്യൂബൻ പൗരന്മാർ എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നുവെന്ന് രേഖ വിശദീകരിക്കുന്നു