യുഡിഎഫ് മന്ത്രിസഭയെ ഹൈജാക്ക് ചെയ്യാൻ രംഗത്തുള്ളത് തീവ്ര നിലപാടുകളുള്ള മതസംഘടനകളെന്ന ആരോപണവുമായി ക്രൈസ്തവ സഭകൾ. ക്രൈസ്തവർക്കിടയിൽ വിഡി വിരുദ്ധ വികാരം ശക്തം

 
vd satheesan-3

തിരുവനന്തപുരം:  സംസ്ഥാനത്ത് യുഡിഎഫ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നടത്തുന്ന നടപടിക്രമങ്ങളെ ഹൈജാക്ക് ചെയ്യാൻ ജമാഅത്ത് ഇസ്ലാമി, മുസ്ലിം ലീഗ്, എസ്ഡിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ നടത്തുന്ന തീവ്ര ശ്രമങ്ങൾക്കെതിരെ ക്രൈസ്തവ സഭകൾക്കുള്ളിൽ ആശങ്ക രൂപപ്പെടുന്നു.

 ഏതെങ്കിലും ഒരു സമൂഹം ഒരു സർക്കാരിനെ ഒന്നാകെ ഹൈജാക് ചെയ്യാൻ നടത്തുന്ന നീക്കങ്ങൾക്കും അതിൽ ക്രൈസ്തവർ ഉൾപ്പെടെ പൊതുമേഖലയിലെ ചിലരെങ്കിലും വീണുപോവുകയും ചെയ്തതിലും സഭാ നേതൃത്വങ്ങൾക്ക് കടുത്ത ആശങ്കയാണ് ഉള്ളത്.

കോൺഗ്രസ് പാർട്ടി പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ നടത്തുന്ന നടപടിക്രമങ്ങളെ പോലും അട്ടിമറിക്കാൻ തീവ്ര നിലപാടുള്ള സംഘടനകളുടെ സ്പോൺസർഷിപ്പിൽ പിആർ പുക സൃഷ്ടിച്ച് നടത്തുന്ന നീക്കങ്ങൾക്ക് വഴിപ്പെടരുതെന്ന ആവശ്യമാണ് സിറോ മലബാർ സഭ, ലത്തീൻ സഭ, യാക്കോബായ, ഓർത്തഡോക്സ് സഭകൾ ഉൾപ്പെടെ പ്രമുഖ ക്രൈസ്തവ സഭകൾ ഉന്നയിക്കുന്നത്.

 വിവിധ പെന്തക്കോസ്ത് സഭകൾ ഇതിനോടകം തന്നെ ഈ ആവശ്യവുമായി പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു. ഇതോടെ സംസ്ഥാനത്തെ സമുദായ സമൂഹങ്ങൾക്കിടയിൽ വിഷയത്തിൽ കടുത്ത ഭിന്നതയാണ് രൂപപ്പെടുന്നത്.

 സർക്കാരിനെയും മുഖ്യമന്ത്രിയെയുംസ്വന്തം വഴിക്കാക്കാൻ ചില തീവ്ര നിലപാടുള്ള സംഘടനകളുടെ പിൻബലത്തിൽ നടക്കുന്ന നീക്കങ്ങളാണ് നിലവിൽ നടന്നു വരുന്നതെന്ന വിലയിരുത്തലാണ് സഭാ നേതൃത്വങ്ങൾക്ക് ഉള്ളത്. ഇതോടെ ക്രൈസ്തവ സഭകൾക്കിടയിൽ വി ഡി സതീശനെതിരെ കടുത്ത വിയോജിപ്പാണ് ഉള്ളത്.

Tags

Share this story

From Around the Web