ഭരണത്തുടർച്ച പ്രതീക്ഷിച്ച് സിപിഎം, സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; 83 സീറ്റുകൾ വരെ ലഭിക്കുമെന്ന് വിലയിരുത്തൽ

 
cpim

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള വോട്ട് കണക്കുകളും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. ജില്ലാ കമ്മിറ്റികൾ നൽകിയ ബൂത്തുതല റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ കണക്കെടുപ്പ്. 75 മുതൽ 83 സീറ്റുകൾ വരെ നേടി എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കുമെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.

അതിശയോക്തി കലർന്ന അവകാശവാദങ്ങൾ ഒഴിവാക്കി യാഥാർഥ്യബോധത്തോടെയുള്ള റിപ്പോർട്ടാണ് ജില്ലാ കമ്മിറ്റികളോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. ലഭിക്കുമെന്ന് പൂർണ്ണ ഉറപ്പുള്ള വോട്ടുകൾ മാത്രം അടിസ്ഥാനമാക്കിയാണ് നിലവിലെ സീറ്റ് കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. വോട്ടിങ് ശതമാനത്തിലുണ്ടായ മാറ്റം, വർധിച്ച സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം എന്നിവ മുന്നണിക്ക് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. 

ല സുപ്രധാന മണ്ഡലങ്ങളിലെ വോട്ടിങ് രീതി യോഗം പ്രത്യേകം ചർച്ച ചെയ്യും:

അമ്പലപ്പുഴ: പാർട്ടി വിട്ട ജി. സുധാകരൻ മത്സരിച്ച മണ്ഡലത്തിലെ വോട്ടിങ് നിലവാരം.

തളിപ്പറമ്പ്: ടി.കെ. ഗോവിന്ദൻ മത്സരിച്ച ഈ മണ്ഡലത്തിലെ സാഹചര്യം.
ഈ മണ്ഡലങ്ങളിൽ വ്യക്തിപ്രഭാവം വോട്ടുകളെ സ്വാധീനിച്ചിട്ടുണ്ടോ എന്നും പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായോ എന്നും യോഗം പരിശോധിക്കും.

സർക്കാർ നടപ്പിലാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കൂടാതെ, ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകളിൽ ഏകീകരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും യോഗം വിശദമായി വിശകലനം ചെയ്യും.

Tags

Share this story

From Around the Web