സിപിഎം അധികം കളിക്കരുത്, കേരളം ഞെട്ടുന്ന ഒരു വാർത്ത വരാനുണ്ട്: വി.ഡി സതീശൻ
Aug 26, 2025, 12:20 IST

കോഴിക്കോട്: സിപിഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീൻ. രാഹുൽ വിഷയത്തിൽ ഇനിയും കളിച്ചാൽ സിപിഎമ്മിന്റെ പലതും പുറത്തുവരുമെന്നും കേരളം ഞെട്ടുന്ന ഒരു വാർത്ത വരാനുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
ബിജെപിക്കാർക്ക് കാളയുമായി രാജീവ് ചന്ദ്രശേഖരിന്റെ വീട്ടിലേക്ക് മാർച്ച്നടത്തേണ്ടി വരുമെന്നും സതീശൻ കൂട്ടിച്ചേർത്തു. ആര്യനാട്ടെ പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ സിപിഎം പൊതുയോഗത്തിന് പിന്നാലെയാണെന്ന് വി.ഡി സതീശൻ പറഞ്ഞു. സാമ്പത്തിക ബാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുന്ന പാർട്ടിയായി സിപിഎം മാറിയെന്നും വി.ഡി സതീശൻ ആരോപിച്ചു.