തോല്‍വിയിലും പാഠം പഠിക്കാതെ സിപിഐഎം; പരാജയകാരണ വിലയിരുത്തലില്‍ ഭരണപരാജയങ്ങളെ കുറിച്ച് പരാമര്‍ശമില്ല

 
cpim

കനത്ത തോല്‍വിയിലും പാഠം പഠിക്കാതെ സിപിഐഎം. പരാജയകാരണങ്ങളായുള്ള വിലയിരുത്തലില്‍ ഭരണപരാജയങ്ങളെ കുറിച്ച് പരാമര്‍ശമില്ല. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനൂകൂലമായെന്നും വിമതര്‍ പാര്‍ട്ടിയെ വഞ്ചിച്ചെന്നുമാണ് പരമാര്‍ശങ്ങള്‍.

പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും തിരിച്ചടിയുണ്ടായി. വിമതര്‍ പാര്‍ട്ടിയെ വഞ്ചിച്ചു. വിമതര്‍ നടത്തിയത് ആസൂത്രിതമായ നീക്കമാണ്. വിമതരുടെ ജയത്തിന് കാരണങ്ങള്‍ വ്യത്യസ്ഥമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നിട്ടില്ല എന്നും സംസ്ഥാന ഘടകം പറയുന്നു.

ബംഗാളില്‍ എസ്‌ഐആര്‍ ബിജെപിയുടെ ജയത്തിന് കാരണമായതായും വിലയിരുത്തലുണ്ട്. കൂടാതെ, ഭരണവിരുദ്ധ വികാരം ബിജെപിക്ക് മുതലെടുക്കാന്‍ കഴിഞ്ഞതായും ബംഗാള്‍ ഘടകം വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയും എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബംഗാള്‍ ഘടകം.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന് ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവായി തിരിച്ച് പോകുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടിചിരി. നിര്‍ണായക പി ബി യോഗം ഡല്‍ഹിയില്‍ തുടരുകയാണ്.

Tags

Share this story

From Around the Web