വടുതലയിൽ അയൽവാസി തീകൊളുത്തിയ ദമ്പതികൾ ഗുരുതരാവസ്ഥയിൽ; ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സൂചന
Jul 19, 2025, 08:43 IST

എറണാകുളം: വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ദമ്പതികളുടെ നില ഗുരുതരം. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും, ഭാര്യ മേരിയുമാണ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ക്രിസ്റ്റഫറിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. തീ കൊളുത്തിയ അയൽവാസിയായ വില്യമിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
വെള്ളിയാഴ്ച രാത്രിയാണ് വടുതല ലൂര്‍ദ് ആശുപത്രിയ്ക്ക് സമീപം ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇന്നലെ രാത്രി 8 മണിയോടെ പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന ക്രിസ്റ്റഫറിനെയും മേരിയെയും വില്യം വഴിയില്‍ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടിലേക്കുള്ള ഇടവഴിയിൽ വെച്ചായിരുന്നു ആക്രമണം.