അവധി ലഭിക്കാത്തതിൽ മനംനൊന്ത് പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

 
police

തൃശൂർ: അവധി ലഭിക്കാത്തതിൽ മനംനൊന്ത് തൃശൂർ വെള്ളിക്കുളങ്ങരയിൽ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷൻ വാട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ഓഡിയോ സന്ദേശം അയച്ച ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

സ്‌റ്റേഷനിലെ ആൾക്ഷാമം പരിഹരിക്കാൻ റൂറൽ എസ്പിക്ക് താത്പര്യമില്ലെന്ന് ഓഡിയോ സന്ദേശത്തിൽ പറയുന്നു.

അവധി ലഭിക്കാത്തിനാൽ അമ്മയുടെ ശസ്ത്രക്രിയ ഉൾപ്പടെ മാറ്റിവെക്കേണ്ടി വന്നിരുന്നു. തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ മുഖത്ത് പരിക്കേറ്റ് പത്തിലധികം തുന്നലുണ്ട്.

സ്റ്റേഷനിൽ പൊലീസുകാരുടെ കുറവുണ്ടെന്നും ആവശ്യപ്പെട്ട പണം പിരിച്ചുകൊടുക്കാത്തുകൊണ്ടാണോ വെള്ളിക്കുളങ്ങര സ്‌റ്റേഷനോടുള്ള വിവേചനമെന്നും സന്ദേശത്തിൽ ചോദിക്കുന്നുണ്ട്.

ഒൻപതുപേരുടെ കുറവ് പരിഹരിക്കാൻ റൂറൽ എസ്പിക്ക് താത്പര്യക്കുറവാണെന്നും വാട്‌സ്ആപ്പ്‌ സന്ദേശത്തിലുണ്ട്.

Tags

Share this story

From Around the Web