കൊച്ചി മേയറെ ചൊല്ലി തർക്കം; കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു
Dec 23, 2025, 11:35 IST
കൊച്ചി: കൊച്ചി മേയറെ നിശ്ചയിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ശക്തമായ ഭിന്നത നിലനില്‍ക്കെ എറണാകുളം ഡിസിസിയുടെ കോർ കമ്മിറ്റി ഇന്ന് ചേരും. ഷൈനി മാത്യു, ദീപ്തി മേരി വർഗീസ് എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് പരിണിക്കുന്നത്. ഷൈനിക്ക് വേണ്ടിയും ദീപ്തിക്ക് വേണ്ടിയും സാമുദായിക ഗ്രൂപ്പ് സമ്മർദങ്ങള്‍ ശക്തമാണ്.
കൊച്ചി മേയർ പദവിയെ ചൊല്ലി നേതാക്കള്‍ക്കിടയിലും ഭിന്നത രൂക്ഷമായി തുടരുകയാണ്. ഭൂരിപക്ഷം കൗണ്‍സിലർമാരുടെയും പിന്തുണ ഷൈനി മാത്യുവിനെന്നാണ് സൂചന. കൗണ്‍സിലർമാരുടെ അഭിപ്രായം ഇന്ന് ചേരുന്ന ഡിസിസി കോർ കമ്മിറ്റി പരിഗണിക്കും. തീരുമാനം ഡിസിസി തലത്തില്‍ തന്നെ എടുക്കട്ടെ എന്ന നിലപാടിലാണ് കെപിസിസി. വിഷയത്തിൽ ഇടപെടാന്‍ താത്പര്യമില്ലെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു.