ധർമ്മസ്ഥല ക്ഷേത്ര മുൻ ജീവനക്കാരൻ്റെ വിവാദ വെളിപ്പെടുത്തൽ; രണ്ടാം പോയിൻ്റില്‍ മണ്ണ് മാറ്റിയുള്ള പരിശോധന നടത്തുന്നു

കർണാടക ധർമ്മസ്ഥല ക്ഷേത്ര മുൻ ജീവനക്കാരൻ്റെ വിവാദ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലുള്ള പരിശോധന രണ്ടാം ദിവസവും തുടരുന്നു. നേത്രാവതി പുഴയുടെ സ്നാനഘട്ടത്തിന് സമീപത്തെ കാട്ടിനുള്ളിലെ രണ്ടാം പോയിൻ്റിലാണ് മണ്ണ് മാറ്റിയുള്ള പരിശോധന നടത്തുന്നത്.
പുഴയുടെ തീരമായതിനാൽ ഇവിടെയും വെള്ളക്കെട്ടുണ്ടാകുന്നുണ്ട്. സമാനമായി മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്താനാണ് തീരുമാനം.സാക്ഷിയും അന്വേഷണ സംഘത്തിനൊപ്പമുണ്ട്.
ഒന്നാം മാർക്കിൽ ഇന്നലെ കുഴിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. മൂന്നടി കുഴിച്ചിട്ടും മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല പിന്നീട് ജെസിബി എത്തിച്ച് കൂടുതൽ ആഴത്തിൽ പരിശോധിക്കാനായിരുന്നു തീരുമാനം.പ്രദേശത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തലിൽ നടത്തിയ പരിശോധനയിൽ 13 സ്ഥലങ്ങൾ മാർക്ക് ചെയ്തിരുന്നു.
നേത്രാവതി പുഴയുടെ സ്നാന ഘട്ടത്തിന് സമീപവും സംസ്ഥാനപാതയിൽ നിന്നും 50 മീറ്റർ അകലെയുള്ള പോയിന്റുകളാണ് ഇവ. ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണവും തെളിവെടുപ്പും നടക്കുന്നത്.