ഛത്തിസ്ഗഢിലെ വിവാദ മതപരിവർത്തന നിരോധന നിയമം ആർഎസ്എസ്-ഇടത് സഖ്യത്തിന്‍റെ ഉൽപന്നം-സന്ദീപ് വാര്യർ

 
q1

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് ഏറെ ചർച്ചയായ ഛത്തിസ്ഗഢിലെ വിവാദ മതപരിവർത്തന നിരോധന നിയമം ആർ.എസ്.എസ്-ഇടത് സഖ്യത്തിന്‍റെ ഉൽപന്നമാണെന്ന് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ. 1968ൽ മധ്യപ്രദേശ് നിയമസഭ അവതരിപ്പിച്ച മതപരിവർത്തന നിരോധന നിയമം ഇടത് എം.എൽ.എ പിന്തുണച്ചതായും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

വിവാദമായ മധ്യപ്രദേശിലെ മതപരിവർത്തനം നിരോധനം നിയമം കൊണ്ടുവന്നത് ആരാണ് ? അത് ആർഎസ്എസ് ഇടത് സഖ്യത്തിന്റെ ഉൽപന്നമാണ് എന്നതാണ് വസ്തുത. 1967ൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ രൂപം കൊണ്ട സഖ്യം ആയിരുന്നു സംയുക്ത വിധായക് ദൾ.

 1967ൽ ബീഹാർ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഈ സഖ്യം അധികാരത്തിൽ വന്നു. ജനസംഘവും സിപിഐയും സിപിഎമ്മും ഒരു മുന്നണിയായി രൂപാന്തരപ്പെട്ടു. മധ്യപ്രദേശിൽ ഈ മുന്നണി സർക്കാർ ആണ് അധികാരത്തിൽ വന്നത്. സിപിഐക്ക് ഒരു എംഎൽഎ ഉണ്ടായിരുന്നു. സിപിഎമ്മിന് മധ്യപ്രദേശിൽ എംഎൽഎ ഉണ്ടായിരുന്നില്ല, എങ്കിലും സഖ്യത്തിന്റെ ഭാഗമായിരുന്നു. 

1967ൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ആർഎസ്എസും ഇടതുപക്ഷവും ചേർന്ന് രൂപം കൊടുത്ത SVD സർക്കാരാണ് 1968ൽ മധ്യപ്രദേശ് അസംബ്ലിയിൽ ദ മധ്യപ്രദേശ് ധർമ്മ സ്വാതന്ത്ര്യ അധിനിയം എന്ന പേരിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നത്. ഇടതുപക്ഷ എംഎൽഎ ഈ നിയമത്തെ അസംബ്ലിയിൽ പിന്തുണച്ചു.


 

Tags

Share this story

From Around the Web