ആറാം വളവില്‍ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ഗതാഗത കുരുക്ക്

 
22

കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി വന്‍ഗതാഗതക്കുരുക്ക്. പുലര്‍ച്ചെ ഒന്നരയ്ക്ക് കുടുങ്ങിയ കണ്ടെയ്നര്‍ ലോറി ക്രയിന്‍ ഉപയോഗിച്ച് മാറ്റിയത് രാവിലെ 6 മണിയോടെയാണ്.

ചുരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്ക് തുടരുകയാണ്. ലോറി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇരു വശങ്ങളിലേക്കും വലിയ വാഹനങ്ങളുടെ നീണ്ട നിരയാണ്.

വാഹനങ്ങള്‍ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയാണ്. ഒന്നര മുതല്‍ ആറു മണി വരെ കടന്നു പോയത് ചെറുവാഹനങ്ങള്‍ മാത്രം. ഇപ്പോഴും ചുരത്തില്‍ കനത്ത ഗതാഗത കുരുക്കാണ്.

Tags

Share this story

From Around the Web