ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന, കേസ് നിലനിൽക്കുന്നതിനാൽ കൂടുതൽ പറയാനാവില്ല- വേടൻ
Sep 12, 2025, 13:11 IST

കൊച്ചി: ഗവേഷക വിദ്യാർഥിയുടെ ലൈംഗികാതിക്രമ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് ഹാജരായത്. വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്തശേഷം വിട്ടയക്കും. യുവ ഗായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നിലവിലെ കേസ്. 2020 ൽ കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി അപമാനിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
അതേസമയം ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വേടൻ പ്രതികരിച്ചു. കേസ് നിലനിൽക്കുന്നതിനാൽ കൂടുതൽ പറയാനാവില്ല, പിന്നീട് കാര്യങ്ങൾ വിശദീകരിക്കുമെന്നും വേടൻ വ്യക്തമാക്കി.