വിഎസിൻ്റെ ആരോഗ്യ നിലയിൽ ആശങ്ക, മെഡിക്കൽ ബോർഡ് യോഗം ചേരും,  വിഎസിൻ്റെ കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുക്കും
 

 
vs

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ ആശങ്കയെന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരും. വിഎസിൻ്റെ കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. ജീവൻ രക്ഷാ ഉപകരണങ്ങളുടേയും, വെൻ്റിലേറ്ററിൻ്റെയും സഹായത്തോടെയാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്.

ഹൃദയാഘാതത്തെ തുടർന്ന്‌ കഴിഞ്ഞമാസം 23 നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞദിവസം രണ്ടുതവണ ഡയാലിസിസ് നിർത്തിവെയ്‌ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റ് പ്രകാരം വിഎസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ട് എന്നതടക്കമുള്ള വിവരങ്ങളാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്.

ആരോഗ്യ വിദഗ്‌ധരുടെ സേവനവും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. എസ്‌യുടി ആശുപത്രിയിലെ ഡോക്ടർമാർക്ക് പുറമേ, മെഡിക്കൽ കോളേജിലുള്ള ഏഴ് വിദഗ്‌ധ ഡോക്ടർമാരും വിഎസിൻ്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. നിലവിലെ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദേശം നൽകിയത്. ഇതിനുപിന്നാലെയാണ് ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന വിവരം പുറത്തുവരുന്നത്.

Tags

Share this story

From Around the Web