നേമത്ത് മത്സരം കടുക്കും; അക്കൗണ്ട് നിലനിർത്താൻ ശിവൻകുട്ടി ഇറങ്ങും

 
ssi

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് ഇത്തവണയും മത്സരം കടുക്കും. അക്കൗണ്ട് നിലനിർത്താൻ വി.ശിവൻകുട്ടി ആകും ഇത്തവണയും എൽഡിഎഫിനായി മത്സരത്തിനിറങ്ങുക.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തെ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ് ശബരീനാഥിനെ മത്സരിപ്പിക്കാനാണ് യുഡിഎഫിൽ ആലോചനകൾ നടക്കുന്നത്.

എന്നാൽ നേമം സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. തങ്ങളാരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാറില്ലെന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേമത്ത് രണ്ട് പ്രാവശ്യം ജയിച്ചു, ഒരു പ്രാവശ്യം പരാജയപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web