പാലാ ഡിപ്പോയോട് കാണിക്കുന്ന അവഗണ അവസാനിപ്പിക്കണമെന്നു യാത്രക്കാര്‍ ഡിപ്പോയിലേക്കു രണ്ടു ബസ് കിട്ടിയപ്പോള്‍ രണ്ട് എണ്ണം കൊണ്ടുപോയി
 

 
ksrtc

പാലാ: ഓണക്കാലത്ത് യാത്രാ തിരക്കു പരിഗണിച്ചു മൈസൂരിലേക്കും തിരിച്ചും സ്‌പെഷല്‍ സര്‍വീസിനായി രണ്ടു ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ലഭിച്ചപ്പോള്‍ ഡിപ്പോയില്‍ ഉണ്ടായിരുന്ന രണ്ടു ഫാസ്റ്റ് ബസുകള്‍ കൊട്ടാരക്കരയ്ക്കും പുനലൂര്‍ക്കും കൊണ്ടുപോയി.

മൈസൂരിലേക്കു നടത്തിയിരുന്ന സ്‌പെഷല്‍ സര്‍വീസുകള്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് ഈ ബസുകള്‍ ആനക്കട്ടി, തിരുവമ്പാടി സര്‍വീസുകള്‍ക്കായി മാറ്റി. 16 ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന കോട്ടയം - പാലാ- തൊടുപുഴ ചെയിന്‍ സര്‍വീസ് 12 എണ്ണമായി ചുരുക്കിയതും യാത്രക്കാര്‍ക്കു വിനയായി.

പാലാ ഡിപ്പോയില്‍ നിന്നും വെളുപ്പിന് എറണാകുളം ഭാഗത്തേയ്ക്ക് 5.40 ന് സര്‍വീസ് നടത്തി കൊണ്ടിരുന്ന ടേക്ക് ഓവര്‍ സര്‍വീസ് മുടക്കുന്നത് സ്ഥിരം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

രാവിലെ വൈറ്റിലയിലേക്കു പോകണമെങ്കില്‍ മറ്റുഡിപ്പോകളില്‍ നിന്നും ഇതുവഴി കടന്നു പോകുന്ന തിരക്കേറിയ ബസില്‍ കയറി എറണാകുളം വരെ നിന്നു യാത്ര ചെയ്യേണ്ട ഗതികേടിലാണു പാലാ മേഖലയിലെ യാത്രക്കാര്‍.

പാലാ ഡിപ്പോയില്‍ നിന്നും ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന കൊന്നക്കാട്, പാണത്തൂര്‍ ദ്വീര്‍ഘ ദൂര സര്‍വീസുകള്‍ക്ക് ഇന്നും കലപ്പഴക്കം ചെന്ന ബസുകളാണ് ഉപയോഗിക്കുന്നത്. സര്‍വീസ് മുടക്കി ഇട്ടിരിക്കുന്ന അമ്പായത്തോട് ,പഞ്ചിക്കല്‍,മാനന്തവാടി, തൃശൂര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുവാനും നടപടിയില്ല.

മറ്റുഡിപ്പോകളില്‍ നിന്നുള്ള ബസുകള്‍ പാലാ ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന സര്‍വ്വീസുകളോടൊപ്പം അതേ റൂട്ടില്‍ ഒരേ സമയം കടന്നു പോകുന്നത് മിക്ക സര്‍വീസുകളേയും ബാധിച്ചിരിക്കുകയാണ്.

രാവിലെ തിരുവനന്തപു രത്ത് 9.30 നോടു കൂടി എത്തുന്ന വിധം വെളുപ്പിന് 3.00ന് ആരംഭിക്കുവാന്‍ അനുവദിച്ച സര്‍വ്വീസ് ഇതുവരെ ആരംഭിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കൂടുതല്‍ ബസുകള്‍ എത്തിക്കാനും മുടങ്ങിക്കിടക്കുന്ന സര്‍വീസുകള്‍ പുനരാരംഭിക്കാനും നടപടി വേണമെന്നാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

Tags

Share this story

From Around the Web